പാലക്കാട് വടക്കഞ്ചേരി കരിപ്പാലിയില്‍ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
തിരുവല്ലയില്‍ നിന്ന് പഴനിയിലേക്ക് പോകുന്ന ബസും തൃശൂര്‍ ഭാഗത്തേക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന ട്രാവലറുമാണ് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്..