കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭ്യമായതായി സ്പീക്കർ എം.ബി.രാജേഷ് അറിയിച്ചു.ആകെ 119.87 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്.
2022 ഫെബ്രുവരി മാസത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സാങ്കേതിക അനുമതി ലഭ്യമായത്.
സാങ്കേതിക അനുമതി നൽകിക്കൊണ്ടുള്ള നടപടിക്രമത്തിന്റെ പകർപ്പ് കൂടി അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ചു.