പരുതൂര്‍ ജി.എല്‍.പി സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു | KNews


 പരുതൂര്‍ ജി.എല്‍.പി സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ്പീക്കർ എം ബി.രാജേഷ്  നിര്‍വഹിച്ചു.സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചാണ് നിർമ്മാണം.രണ്ട് നിലകളിലായി ആകെ ആറ് ക്ലാസ് മുറികളും സ്റ്റെയര്‍ റൂം, വരാന്ത എന്നിവ ഉള്‍പ്പെടെ 406 ച.മീ. വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.


ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോട് കൂടി പരുതൂര്‍ ജി.എല്‍.പി. സ്ക്കൂളിന്റെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത പൂര്‍ണ്ണമായും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ



ഇതിന് പുറമേ കക്കാട്ടിരി ജി.എല്‍.പി. സ്ക്കൂളിന് രണ്ട് കോടി രൂപയും മേലഴിയം സ്ക്കൂളിന് ഒരു കോടി രൂപയും കുമരനല്ലൂര്‍ ഹയര്‍സെക്കന്ററി സ്ക്കൂളിന് ഒരു കോടി രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും അവയുടെയും നിര്‍മ്മാണ നടപടികള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണെന്നും സ്പീക്കർ അറിയിച്ചു 

Below Post Ad