"ഇതിലും ഭേദം വീട്ടിലെ ശബ്ദം" പുസ്തകം പ്രകാശനം ചെയ്തു


കുമരനല്ലൂർ: കെ.എം. രാമചന്ദ്രൻ രചിച്ച" ഇതിലും ഭേദം വീട്ടിലെ ശബ്ദം" എന്ന വിമര്ശനാത്മകവും നർമ്മം നിറഞ്ഞതുമായ ഒമ്പത് കഥകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയിൽ നടന്നു. 

ഗ്രന്ഥകർത്താവിൽ നിന്നും ഗ്രന്ഥശാല പ്രസിഡന്റ് സി. മുഹമ്മദ്‌കുട്ടി മാസ്റ്റർക്ക് ആദ്യ പ്രതി ഏറ്റുവാങ്ങി. റിട്ടയേഡ് പ്രിൻസിപ്പൽ എം.മോഹൻകുമാർ പുസ്തകം പരിചയപ്പെടുത്തി . കെ.എം. അബൂബക്കർ മാസ്റ്റർ,പി.വി ബേബി കൃഷ്ണകുമാർ മാസ്റ്റർ, കെ.എം.രാമചന്ദ്രൻ മാസ്റ്റർ, വി.എം.സതി ടീച്ചർ, പ്രിൻസിഷമീർ,രവി കോകാട്ടിൽ, കെ.വി നദീർ,മുഹമ്മദ് റാഷിദ് പ്രസംഗിച്ചു.

Below Post Ad