പൊന്നാനി: പൊന്നാനി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ലോട്ടറി വിറ്റും സുഗന്ധ ദ്രവ്യങ്ങൾ വിറ്റും ഉപജീവനം നടത്തുന്ന ശാരീരിക വെല്ലുവിളി നേരിടുന്ന യുവാവിനെ രണ്ടുപേർ ചേർന്ന് അതി ക്രൂരമായി മര്ദിച്ചു പണം തട്ടിയെടുത്തുതായി പരാതി.
ഇന്ന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കുര്യൻ ആശുപത്രിയ്ക്ക് സമീപത്ത് വെച്ചാണ് മർദ്ദനം നടന്നത്. പളപ്രം സ്വദേശിയായ സമീർ എന്ന വ്യക്തിക്കാണ് ക്രൂരമായ മർദ്ദനം ഏറ്റേത്.
ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്ന അയ്യായിരം രൂപയും അക്രിമ സംഘം മോഷ്ടിച്ചിട്ടുണ്ട്. ക്രൂരമായി വലിച്ചിഴച്ച് മർദ്ദിക്കുകയും കല്ല് കൊണ്ട് തലയ്ക്ക് മർദ്ദിക്കുകയും ചെയ്തതായാണ് പൊന്നാനി പൊലീസിൽ സെമീർ പരാതി നൽകിയിരിക്കുന്നത്.