കോഴിക്കോട്: കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ പിടിയിലായ മുന്‍ ജീവനക്കാരന്‍ എടപ്പാള്‍ കാലടി സ്വദേശിയായ സാദിഖ് കവർച്ച നടത്തിയത്ത് ആഡംബര ബൈക്കിനും മൊബൈലിനും ഇ എം ഐ അടക്കാനെന്ന് പോലീസിനോട് .
പെട്രോള്‍ പമ്പില്‍നിന്ന് കവര്‍ന്ന അരലക്ഷം രൂപയില്‍ രൂപയില്‍ ബാക്കിയുണ്ടായിരുന്ന 30000 രൂപയും ഇയാളില്‍നിന്ന് കണ്ടെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.40-ഓടെയാണ് കോട്ടൂളിയിലെ നോബിള്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി കെട്ടിയിട്ട് പണം കവരുകയായിരുന്നു.
സംഭവത്തില്‍ പമ്പിലെ മുന്‍ ജീവനക്കാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.ഈ അന്വേഷണത്തിലാണ് സാദിഖിലേക്ക് സംശയം നീണ്ടത്.
അന്വേഷണത്തിന്റെ ഭാഗമായി പമ്പിലെ മുന്‍ജീവനക്കാരെയെല്ലാം പോലീസ് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ സാദിഖിന്റെ ഫോണ്‍ മാത്രം സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.