ആലൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് മദ്രസ അധ്യാപകൻ മരണപ്പെട്ടു | KNews


 തൃത്താല :ആലൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് മണ്ണാരപറമ്പ് മദ്രസ അധ്യാപകൻ കുളമുക്ക് സ്വദേശി മുഹമ്മദാലി (45) മരണപ്പെട്ടു

ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം നടന്നത്. മണ്ണാറപറമ്പ് പള്ളിയിൽ  ജോലിക്ക് പോവുകയായിരുന്ന അധ്യാപകൻ  ആലൂരിൽ  വെച്ച് ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഉടൻ തന്നെ പട്ടാമ്പി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

സംഭവമറിഞ്ഞ് തൃത്താല പോലീസ് സ്ഥലത്തെത്തി  മൃതദേഹം  പട്ടാമ്പി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.  തുടർ നടപടികൾക്ക് വീട്ടുകാർക്ക് വിട്ട് നൽകും.

Below Post Ad