വീണ്ടും ഓർമകളുടെ വിദ്യാലയമുറ്റത്ത് ഒത്തുകൂടി സഹപാഠികൾ |KNews


വീണ്ടും ഓർമകളുടെ വിദ്യാലയമുറ്റത്ത് ഒത്തുകൂടി സഹപാഠികൾ. കല്ലടത്തൂർ ഗോഖലെ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1995-96 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികളാണ് സ്കൂളങ്കണത്തിൽ ഒത്തുചേർന്നത്. 

'ഓർമകൾ പെയ്യുമ്പോൾ' എന്ന പേരിൽ നടന്ന സംഗമത്തിൽ 125 പേർ പങ്കെടുത്തു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌ ജേതാവ് ഫൈസൽമുഹമ്മദ് വൃക്ഷത്തൈനട്ട് ഉദ്ഘാടനംചെയ്തു. റഷീദ അധ്യക്ഷയായി. വിനു കൊക്കാട്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.

Below Post Ad