അൽ ഐൻ : തിരുമിറ്റക്കോട് സ്വദേശി അൽ ഐനിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുമിറ്റക്കോട് വെള്ളടിക്കുന്ന് അമേരിക്കപ്പടി സ്വദേശി കൊപ്പത്ത് അലി മകൻ റിയാസ് (35) ആണ് അൽ ഐനിൽ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്.
മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്ന് കുടുംബം അറിയിച്ചു.ഭാര്യ ഹഫ്സത്ത് മകൾ അജുവാ ഫാത്തിമ.