ഈ ഫ്‌ളക്‌സും ഈ പത്താം ക്ലാസ്സുകാരനും സോഷ്യൽ മീഡിയയിൽ വൈറലാണ് | Knews


പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയവരെ ഫ്ളക്സ് ബോർഡ് വെച്ച് ആഘോഷിക്കുന്നത് നമ്മുടെ നാട്ടിൽ ഒരു പതിവാണ്. എന്നാൽ  എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ജയിച്ചതിന് സ്വന്തം ഫോട്ടോ വെച്ച് ഫ്ളക്സ് അടിച്ചാണ് കുഞ്ഞാക്കു അതിനെ ആഘോഷമാക്കിയത്. ഈ ഫ്‌ളക്‌സും ഈ പത്താം ക്ലാസ്സുകാരനും സോഷ്യൽ മീഡിയയിൽ വൈറലാണ്.

പത്തനംതിട്ട അങ്ങാടിക്കൽ സ്വദേശി കുഞ്ഞാക്കു എന്ന ജിഷ്ണുവാണ് ഇപ്പോൾ നാട്ടിലെ പ്രധാന താരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ സോഷ്യൻ മീഡിയയിൽ തരംഗമായ ഒരു ഫ്ളക്സിന്റെ കഥയിലെ താരം കൂടിയാണ് ജിഷ്ണുവെന്ന കുഞ്ഞാക്കു. ഈ ഫ്ലക്സിൽ ചിരിച്ചോണ്ട് നിൽക്കുന്ന കുഞ്ഞാക്കു ആളൊരു നിസാരക്കാരനല്ല എന്നാണ് സോഷ്യൽ മീഡിയയിലെ പരക്കെയുള്ള സംസാരം.

റിസൾട്ട് വന്ന് എല്ലാവരും എ പ്ലസ് കിട്ടിയതിന്റെ ഫ്ളക്സ് ബോർഡ് വെച്ചതുകണ്ടപ്പോൾ തനിക്കും ഒരു ആഗ്രഹം തന്റെ ഫോട്ടോയും ഇങ്ങനെ വെക്കണമെന്ന്. പക്ഷെ എല്ലാവരുടെയും കൂട്ടത്തിലല്ല ഒറ്റയ്ക്ക് വേണം കുഞ്ഞാക്കുവിന് ഫ്ളക്സ്. തന്റെ ഈ ആഗ്രഹം കുഞ്ഞാക്കു സുഹൃത്തുക്കളോട് പങ്കുവെച്ചു. കുഞ്ഞാക്കുവിന്റെ ആഗ്രഹം നടത്തണമെന്ന് അവരും തീരുമാനിച്ചു. ഫ്ളക്സ് വെക്കാനുള്ള പണവും സൗകര്യവും കൂടെയുള്ള ചേട്ടന്മാരാണ് ചെയ്ത തന്നതെന്ന് കുഞ്ഞാക്കു പറയുന്നു.

കുഞ്ഞക്കുവിന്റെ കയ്യിലെ പണവും ബാക്കി എല്ലാവരുടെ കൈയിലെ പണവും സ്വരൂപിച്ചാണ് ഈ ഫ്ളക്സ് വെച്ചിരിക്കുന്നത്. സംഭവം ഇത്ര വൈറലാകുമെന്ന് ആരും കരുതിയില്ല. അങ്ങാടിപുറത്തെ ആളുകളെ കാണിക്കാൻ വേണ്ടി എടുത്ത ഫോട്ടോയാണ്. എന്നാൽ ആരോ എടുത്ത് ഫേസ്‍ബുക്കിൽ ഇട്ടതോടെയാണ് സംഭവം വൈറലാകുന്നത്. കുഞ്ഞാക്കു ഇപ്പോൾ നാട്ടിലെ താരമാണ്.

Below Post Ad