അൽ ഐൻ: ഫുജൈറ ഔഖാഫിനു കീഴിലെ മുധബ് പർക്കിനടുത്തുള്ള പള്ളിയിലെ ഇമാം നയ്യൂര്‍ മംഗലത്ത് വളപ്പിൽ അബ്ദുൽ റഹ്മാന്‍റെ ഭാര്യ പാലക്കാട് കൊട്ടിലിൽ സുബൈദ (58) അൽ ഐൻ ആശുപത്രിയിൽ നിര്യാതയായി. അസുഖബാധിതയായി അൽ ഐൻ തവാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു
അൽ ഐൻ ജിമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി അബൂദാബി ഏർപ്പോട്ടിൽ നിന്ന് നിന്ന് രാത്രി 9 മണിക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് കൊണ്ട് പോകുന്നതാണെന്ന് അൽ ഐൻ കെ എം സി സി , സുന്നീ സെൻറർ നേതാക്കൾ അറിയിച്ചു.
മൃതദേഹം നയ്യൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: ഫർഹാന, ഫർസാന (യു.കെ), മുഹമ്മദ് ഇർഫാൻ (ഷാർജ), മുഹമ്മദ് ഇർഷാദ് (ഫുജൈറ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, ഉമർ, ഫാത്തിമ.