കുളത്തിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു




പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിൽ നീന്തൽ പഠിക്കുന്നതിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു .

ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകന്‍ ജഗന്‍ (16) കൊമ്മാത്ര വളപ്പില്‍ സുഗുമാരന്‍റെ മകന്‍ സായൂജ് (16) എന്നിവരാണ് മരണപ്പെട്ടത് .

ഇരുവരും  ഗോഘലെ സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥികളാണ്. അയൽ വാസികളായ എട്ട് കുട്ടികൾ കുമരനെല്ലൂരിൽ നിന്നും ഫുഡ്ബോൾ കളി കഴിഞ്ഞു വരുന്ന വഴിയാണ് ഇവർ കുളത്തിൽ ഇറങ്ങിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം

.മൃതദേഹം എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ തുടർ നടപടികൾ ശേഷം വീട്ടുകാർക്ക് വിട്ടു നൽകും

Below Post Ad