കൂറ്റനാട് പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു.



കൂറ്റനാട് ചാലിപ്പുറം പോക്സോ കേസ് പ്രതി സുലൈമാനെ (55) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

2021 ലെ പോക്സോ കേസ് പ്രതിയെയാണ് സഹോദരൻ്റ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ്  സംഭവം. 

ചാലിശ്ശേരി എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തി തുടർനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുലൈമാന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു.

Below Post Ad