ജാസ്മിൻ അർഷദിൻ്റെ വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവിൻ്റെ അനുമോദനം


 ഷാർജ പുസ്തക പ്രദർശന മേളയിൽ പ്രകാശനം ചെയ്ത് ബുക്ക്‌ പ്ലസ് പ്രസിദ്ധീകരിച്ച ജാസ്മിൻ അർഷദിന്റെ ഇംഗ്ലീഷ് വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ്റെ അനുമോദനം. 

വളയംകുളത്തിൽ പങ്കെടുത്ത ഉദ്ഘാടന വേദിയിൽ വെച്ച് ജാസ്മിൻ തൻ്റെ വിവർത്തന പുസ്തകം കൈമാറുകയായിരുന്നു. ഇതിനുമുമ്പും പ്രശസ്ത സാഹിത്യ കാരുടെയും രാഷ്ട്രീയ നേതാക്കളുടെയും അഭിനന്ദനങ്ങൾ ജാസ്മിനെ തേടിയെത്തിയിരുന്നു. എണ്ണൂർ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകം ഏറേ ശ്രദ്ധേയമാവുകയാണ്.

പികെ പാറക്കടവിന്റെ മിന്നൽ കഥകളെയാണ് ജാസ്മിൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.ഷാർജ എഴുത്തുകാരൻ മുജീബ് ജൈഹൂനാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.പ്രശസ്ത കവി

വീരാൻക്കുട്ടിയുടെ കവിതകളെയും ജാസ്മിൻ വിവർത്തനം ചെയ്തിരുന്നു. കേരളത്തിലെ വ്യത്യസ്ത മാസികകളിൽ  കവിതകളും പ്രസിദ്ധികരിച്ചിട്ടുണ്ട്. 

മൈക്രോബയോളജി ബിരുദധാരിയായ ജാസ്മിൻ അർഷദ് ചങ്ങരംകുളം സ്വദേശികളായ  അബൂബക്കറിനെയും ജമീർലയുടെയും മകളാണ്.അധ്യാപകനും എഴുത്തുകാരനുമായ അർഷദ് കൂടല്ലൂരാണ് ഭർത്താവ്

Below Post Ad