കൂടല്ലൂർ: എസ്എസ്എൽസി , പ്ലസ്ടു ഉന്നത വിജയികളെ യൂത്ത് സെന്റർ മുത്ത് വിളയുംകുന്ന് ആദരിച്ചു. അനുമോദനസദസ്സ് കെപിസിസി വൈസ് പ്രസിഡന്റ് ശ്രീ വി ടി ബൽറാം ഉദ്ഘാടനം ചെയ്തു
ബൂത്ത് പ്രസിഡന്റ് സീ കെ അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ടി. ഗീത , ആനക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ ടി സാലിഹ്, മണ്ഡലം സെക്രട്ടറി കെ സെലിം , മുൻ ബൂത്ത് പ്രസിഡന്റ് സി സൈതാലികുട്ടി ഹാജി , UAE ഇൻകാസ് അജ്മാൻ പാലക്കാട് ജില്ലാ പ്രസിഡന്റ് പി.എം. ഷാഹുൽ ഹമീദ്, സുരേഷ് ബാബു , ഹക്കീം കുഞ്ഞുട്ടി ,സി.കെ. സൈനുദ്ദീൻ
എന്നിവർ സംസാരിച്ചു.അനി ചോലയിൽ സ്വാഗതം പറഞ്ഞു.