കുന്ദംകുളത്ത് മങ്കിപോക്സ് ആശങ്ക. സൗദി അറേബ്യയിൽ നിന്നെത്തിയ രോഗ ലക്ഷണങ്ങളുളള കുന്ദംകുളം സ്വദേശിയായ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കി. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തിലാണ്.
ആലപ്പുഴ ലാബില്‍ നിന്ന് പരിശോധന ഫലമെത്തിയാല്‍ മാത്രമേ രോഗ സ്ഥിരീകരണമുണ്ടാകു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.
കൊവിഡിനെ പോലെ മങ്കിപോക്സിനേയും പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.
മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്