ഹാദിയ പ്രവേശന പരീക്ഷ ആദ്യഘട്ടം നാളെ


പടിഞ്ഞാറങ്ങാടി: പറക്കുളം അയ്യൂബി ഹാദിയ ഹയര്‍സെക്കണ്ടറി കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലേക്കുളള പ്രവേശന പരീക്ഷ ജൂലൈ 18ന് തിങ്കള്‍ നടക്കും. 

ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതി വിജയിച്ച പെണ്‍കുട്ടികള്‍ക്ക് ജാമിഅ മര്‍കസിന്‍റെ ഹാദിയ ബിരുദ കോഴ്സിനൊപ്പം കൊമേഴ്സ് ഹ്യുമാനിറ്റീസ് ബാച്ചുകളിലേക്കാണ് അഡ്മിഷന്‍. ആദ്യഘട്ടത്തില്‍ അപ്ലിക്കേഷന്‍ ഫോമും പ്രോസ്പെക്റ്റസും കൈപ്പറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും എന്‍ട്രന്‍സ് എക്സാമില്‍ പ്രവേശനം. 

പെണ്‍കുട്ടികള്‍ക്ക് നിലവാരമുളള വിദ്യാഭ്യാസത്തോടൊപ്പം മികച്ച പഠന പാഠ്യേതര പദ്ധതികളോടെയുളള കരിക്കുലമാണ് ഗേള്‍സ് വില്ലേജ് മുന്നോട്ടു വെക്കുന്നത്. അയ്യൂബി എജ്യുസിറ്റിയില്‍ വെച്ച് നടക്കുന്ന ഇന്‍റര്‍വ്യുവില്‍ ഗേള്‍സ് വില്ലേജ് എച്ച്.ഒ.ഡി അബ്ദുറസാഖ് സഅ്ദി ആലൂര്‍, ഗേള്‍സ് വില്ലേജ് പ്രിന്‍സിപ്പല്‍ ഉനൈസ് സഖാഫി കൂടല്ലൂര്‍ നേതൃത്വം നല്‍കും.

 ആഗസ്റ്റ് ആദ്യവാരത്തില്‍ നടക്കുന്ന രണ്ടാംഘട്ട പ്രവേശന പരീക്ഷയിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രോസ്പെക്റ്റസിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

Below Post Ad