യുഎഇ "ഇഎൻആർ സൗഹൃദ കൂട്ടായ്മ" എൻജിനീയർ റോഡ് പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു.
എഞ്ചിനീയർ റോഡ് സെന്ററിൽ നടന്ന ചടങ്ങ് ജുനൈദിന്റെ അധ്യക്ഷതയിൽ കെ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ, അബ്ദുൽ കാദർ ഹാജി, കെ കെ ബാവ, കരീം ചുള്ളിയത്, ഷാക്കിർ കെ കെ, അലിയാർ, അമാനത്ത് നൂറ, നൗഷാദ് വി പി എന്നിവരും വാർഡ് മെമ്പർമാരായ മുംതാസ്, ഹൈദരലി കെ തുടങ്ങിയവർ സംസാരിച്ചു.