കോഴി വിൽപ്പനയുടെ തൂക്കത്തിൽ തട്ടിപ്പ് നടത്തിയ എടപ്പാൾ സ്വദേശി പിടിയിൽ

 


ചങ്ങരംകുളം: ചങ്ങരംകുളം നരണിപ്പുഴ റോഡിൽ സ്ഥിതി ചെയ്യുന്ന എം എസ് ചിക്കൻ സ്റ്റാളിലാണ് കോഴിയുടെ തൂക്കത്തിൽ കൃത്യമം കാട്ടി വിൽപ്പന നടത്തിയത് പിടികൂടിയത്. കഴിഞ്ഞ ഒരു വർഷകാലമായി സ്ഥാപനം ഇവിടെ തുറന്ന് പ്രവർത്തിച്ചി വരുന്നു.

ചങ്ങരംകുളത്ത് മറ്റു സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വില കുറവിലായിരുന്നു ഈ സ്ഥാപനത്തിൽ കോഴി ലഭിച്ചിരുന്നത് .നാട്ടുകാർ മറ്റു സ്ഥാപനങ്ങളിൽ കോഴിയുടെ വില കൂടുതലാണെന്നുള്ള പരാതി പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ എം എസ് ചിക്കൻസ്റ്റാളിൽ തുലാസിൽ ചെറിയ കോഴികൾക്ക് വലിയ  തൂക്കം കാണിച്ചു ജനങ്ങളെ വഞ്ചിച്ച് കൊണ്ടായിരുന്നു കച്ചവടം നടത്തിയിരുന്നത്. 

ഇന്ന് കോഴിവാങ്ങിക്കാൻ വന്ന വെക്തിക്ക് തൂക്കത്തിൽ സംശയം തോന്നിയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന ഒരു കിലോ നേന്ത്രപഴം കോഴി തൂക്കിയ തുലാസിൽ തൂകി നോക്കിയപ്പോൾ 200ഗ്രാം തൂക്കം കൂടുതലാണ് കാണിച്ചത്. കോഴി വെട്ടിയിരുന്ന കടയുടമ എടപ്പാൾ സ്വദേശി അഫ്സൽ ഉടൻ തന്നെ  തുലാസിന്റെ അടുത്തേക്ക് വരുകയും പെട്ടന്ന് 200 ഗ്രാമം കൂടിയത് ഇല്ലാതെ ആകുകയും ഒരു കിലോ ആകുകയും ചെയ്തു.

 അഫ്സലിന്റെ പ്രവർത്തിയിൽ സംശയം തോന്നിയ കോഴിവാങ്ങാൻ വന്ന വെക്തി നോക്കിയപ്പോൾ പെട്ടന്ന് തുണിയുടെ മടക്കിൽ വെച്ചിരുന്ന റിമോർട്ട് പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാൽ റിമോർട്ട് വലിച്ചെറിയുന്നത് പുറത്ത് നിന്നിരുന്ന വെക്തി കൃത്യമായി കാണുകയും ചെയ്തതോടെയാണ് കടയുടമയുടെ തട്ടിപ്പ് പുറത്തായത്. 

നാല് മാസമായി അഫസൽ ഈ സ്ഥാപനം നടത്തിവരുകയായിരുന്നു. അന്ന് മുതൽ ഈ തട്ടിപ്പ് നടന്നു വരുന്നുണ്ടെന്നാണ് നാട്ടുകാരുടെ പ്രതികരണം. നാട്ടുകാർ തടിച്ചു കൂടിയതോടെ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്ത് എത്തി കടയുടമയേയും തുലാസ്സും കസ്റ്റടിയിൽ എടുത്തു.

Below Post Ad