ആരോഗ്യ മന്ത്രി തൃത്താല ഗവ.ആശുപത്രി സന്ദർശിച്ചു


 

തൃത്താല :  തൃത്താല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്   സ്പീക്കർ എം.ബി രാജേഷ് എന്നിവർ ചേർന്ന് സന്ദർശനം നടത്തി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.പി.റജീന തൃ ത്താല ഗ്രാമ പഞ്ചായത്ത് , വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.

പന്ത്രണ്ടര കോടി രൂപ സംസ്ഥാന ബജറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിക്കപ്പെട്ട പശ്ചാത്തലത്തിൽ പ്രവൃത്തി സമയബന്ധിതമായി നടത്തുന്നതിനെ സംബന്ധിച്ച് വിലയിരുത്തി

തിരുമിറ്റക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി വീണ ജോര്‍ജ് നിർവഹിച്ചു.



Below Post Ad