തൃശൂർ : വാനരവസൂരി - പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവ. മെഡിക്കൽ കോളജിലും. ഇതിന് ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു.തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലുള്ളവർക്ക് വൈറസ് കണ്ടെത്താനുള്ള പരിശോധനയാണ് തൃശൂർ ഗവ. മെഡിക്കൽ കോളജ് വൈറോളജി ലാബിലുണ്ടാവുക.
ടി.എൻ. പ്രതാപൻ എം.പി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മങ്കി പോക്സ് - പി.സി.ആർ പരിശോധന ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.