ഡ്രൈവിങ് ലൈസൻസും ആർ.സി. ബുക്കും അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസും കൂടുതൽ മികവുറ്റ എലഗൻസ് കാർഡിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
കോഴിക്കോട് ടൗൺഹാളിൽ ഗതാഗത വകുപ്പ് അദാലത്ത് ‘വാഹനീയം 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലൈസൻസുകളും ആർ.സികളും ഇന്നും പഴഞ്ചൻ രൂപത്തിലാണ് വിതരണം ചെയ്യുന്നത്. അന്താരാഷ്ട്ര പെർമിറ്റുകളും കൊണ്ടുനടക്കാൻ കഴിയാത്ത കോലത്തിലാണ്.
സ്മാർട്ട് കാർഡുകളെക്കാൾ മികച്ച നിലവാരമുള്ള എലഗന്റ് കാർഡുകൾ സെപ്റ്റംബർ മുതൽ നടപ്പാക്കിത്തുടങ്ങും. നിലവിലുള്ള ഡ്രൈവിങ് ലൈസൻസുകൾ എലഗന്റ് കാർഡിലേക്ക് മാറ്റാൻ സൗകര്യവുമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ഡ്രൈവിങ് ലൈസൻസും ആർ.സി. ബുക്കും എലഗൻസ് കാർഡിലേക്ക് മാറ്റും; ഗതാഗതമന്ത്രി ആന്റണി രാജു.
ഓഗസ്റ്റ് 13, 2022
Tags