കുറ്റിപ്പുറം : രണ്ടാം ഘട്ട നവീകരണം പൂർത്തീകരിച്ച കുറ്റിപ്പുറം നിളയോരം പാർക്ക് ഇന്ന് (ആഗസ്റ്റ് 20) വൈകുന്നേരം 6.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിക്കും.മന്ത്രി വി.അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കെ.ടി ജലീൽ എം എൽ എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ടൂറിസം വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് പാർക്കിന്റെ രണ്ടാം ഘട്ടമായി വിവിധ നവീകരണ പ്രവൃത്തികൾ നടന്നത്.
പാർക്ക് നവീകരണങ്ങളുടെ ഭാഗമായി
ഡിജിറ്റൽ ലൈബ്രറി,ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശന കവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ ( ഷോപ്പുകൾ ) എന്നിവയാണ് പ്രധാനമായും നടപ്പിലാക്കിയത്. കിഡ്സ് അഡ്വഞ്ചർ പാർക്കിനായുള്ള സ്ഥലവും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
നിളയോരം പാർക്ക് നവീകരണ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വൈകുന്നേരം 5 മണിക്ക് ടൗണിൽ നിന്നും ഘോഷയാത്ര ഉണ്ടായിരിക്കുമെന്ന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
നവീകരിച്ച കുറ്റിപ്പുറം നിളയോരം പാർക്ക് ഉദ്ഘാടനം ഇന്ന്
ഓഗസ്റ്റ് 20, 2022
Tags