പട്ടാമ്പി എക്സൈസ് ആറ് ലക്ഷത്തിൻ്റെ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.വല്ലപ്പുഴ സ്വദേശി പിടിയിൽ


 

പട്ടാമ്പി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂർ പോലീസുമായി ചേർന്ന് കുളപ്പുള്ളിയിൽ വിതരണത്തിനായി സൂക്ഷിച്ചു വെച്ചിരുന്ന 6 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.

സംഭവത്തിൽ വല്ലപ്പുഴ സ്വദേശി ഒടുപാറക്കുഴിയിൽ കബീറിനെ (33) അറസ്റ്റ് ചെയ്തു.നിയമ നടപടികൾക്കു ശേഷം പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കും



പട്ടാമ്പി എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ പി ഹരീഷ് ഷൊർണ്ണൂർ എസ്‌ ഐ ശ്രീ ബഷീർ എന്നിവർ നേതൃത്വം നൽകിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സൽമാൻ  റെസാലി പി കെ, നന്ദകുമാർ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പ്രസന്നൻ, ദേവകുമാർ എന്നിവർ പങ്കെടുത്തു.

Tags

Below Post Ad