ചങ്ങരംകുളം:സംസ്ഥാപാതയിലെ ചങ്ങരംകുളം ഹൈവേ ജംങ്‌ഷനിൽ ബൈക്കുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ നടുറോഡിൽ മറിഞ്ഞു.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.എടപ്പാൾ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബൈക്ക് മായി കൂട്ടിയിടിക്കുകയും നടുറോഡിൽ മറിയുകയുമായിരുന്നു.
സ്ത്രീ റോഡ് മുറിച്ചുകടക്കവേ ബ്രേകിട്ടതിനെ തുടർന്നാണ് അപകടം.ഒട്ടോറിക്ഷയിലുണ്ടായിരുന്ന കോലിക്കര സ്വദേശികളായ ദമ്പതികളെ പരിക്കുകളോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.