പതിനാല്കാരനെ പീഡിപ്പിച്ച പള്ളി ഇമാം അറസ്റ്റിൽ


മതപഠനത്തിനെത്തിയ പതിനാല്കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം ബഷീര്‍ സഖാഫി (52) പോക്സോ കേസിൽ അറസ്റ്റിൽ.

തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമാണ് കരൂപ്പടന്ന സ്വദേശിയായ ബഷീര്‍ സഖാഫി.

ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തുടര്‍ന്ന്, ഒളിവില്‍ പോയ ബഷീര്‍ സഖാഫിയെ പിടികൂടാനുള്ള പരിശ്രമത്തിലായിരുന്നു പൊലീസ്.

Below Post Ad