എടപ്പാൾ: കലയുടെ താളം മനസിലുള്ളവരുടെ മനസിൽ കളങ്കമുണ്ടാകില്ലെന്നതിനാൽ കലകളെ ജാതിമതവിഭാഗീയതക്കതീതമായി ഏവരും ഏകമനസോടെ സ്വീകരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
എടപ്പാൾ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സെപ്തംബർ രണ്ട്, മൂന്ന്,നാല് തീയതികളിൽ മിനി പമ്പയിൽ നടത്തുന്ന വാദ്യോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി ഏറ്റുവാങ്ങി.
വാദ്യകലകളുടെ ഉന്നമനത്തിനായി രാപകലില്ലാതെ പ്രവർത്തിക്കുന്ന സോപാനം പഞ്ചവാദ്യം സ്‌കൂളിന്റെ പുതിയ സംരംഭത്തെ എല്ലാ കലാ സ്‌നേഹികളും സർവാത്മനാ പിന്തുണക്കണമെന്ന് മനോജ് എമ്പ്രാന്തിരി പറഞ്ഞു.
സിനിമാ സീരിയൽ താരം ടിനി ടോം മുഖ്യാതിഥിയായി. സോപാനം പ്രിൻസിപ്പൽ സന്തോഷ് ആലങ്കോട്, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, ഉണ്ണി ശുകപ്പുരം, രാജേഷ് പ്രശാന്തിയിൽ, ടി.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.
കലയുടെ താളം മനസിലുള്ളവരുടെ മനസിൽ കളങ്കമുണ്ടാകില്ല;പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ഓഗസ്റ്റ് 16, 2022
Tags