എടപ്പാൾ: കെ.ടി ജലീൽ എംഎൽഎയുടെ ഓഫീസിന് നേരെയുണ്ടായ അക്രമത്തെ തുടർന്ന് സി പി ഐ നേതാക്കൾ എടപ്പാൾ ഓഫീസ് സന്ദർശിച്ചു.
യുവമോർച്ച നടത്തിയ അക്രമം ജനാധിപത്യ വിരുദ്ധവും, അപലപനീയവുമാണെന്ന് സി പി ഐ തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം പറഞ്ഞു.
സാധാരണക്കാരുടെ പ്രയാസങ്ങളും, പ്രശ്നങ്ങളും പറയാനുള്ളതാണ് എം എൽ എയുടെ ഓഫീസെന്നും അതുകൊണ്ട് തന്നെ പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റിയംഗം ഇ വി അനീഷ്, ലോക്കൽ സെക്രട്ടറി പി.വി ബൈജു, രാജൻ അയിലക്കാട്, നാസർ എടപ്പാൾ, മണി തിരുത്തുമ്മൽ, ധന എടപ്പാൾ എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.
തവനൂർ എം എൽ എ കെ ടി ജലീലിൻ്റ എടപ്പാൾ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ സി പി ഐ എം പ്രതിഷേധിച്ചു.
ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ നടന്ന പ്രകടനത്തിന് ടി സത്യൻ, പി വിജയൻ, ഇ രാജഗോപാൽ, അഡ്വ: പി പി മോഹൻദാസ്, സി രാഘവൻ, സി രാമകൃഷ്ണൻ, യു പി പുരുഷോത്തമൻ ,ടി വി ശിവദാസ് (ബാബു), ബി ജി ശ്രീജിത്ത്, എം എ നവാബ്, നേതൃത്വം നൽകി.