പട്ടാമ്പി ഗവ.കോളേജിൽ അധ്യാപക ഒഴിവ്


പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളെജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 

യു.ജി.സി. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള യോഗ്യതയുള്ള തൃശൂര്‍ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ പ്രമാണങ്ങള്‍ സഹിതം 19 ന് രാവിലെ 10.30ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 

ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Below Post Ad