മതപഠന സ്ഥാപനത്തിൽ പീഡനം ; വാവന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.


 തിരുമിറ്റക്കോട് : കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന  മതപഠന   സ്ഥാപനത്തിലെ  വിദ്യാർത്ഥികളെ  ലൈംഗിക ചൂഷണത്തിന് വിധേയമാക്കി എന്ന പരാതിയിൽ രണ്ട് അധ്യാപകരെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.


വാവന്നൂർ സ്വദേശി മുഹമ്മദ് ഫസൽ (23) എന്ന അധ്യാപകനെ ഫോക്സോ കേസ് പ്രകാരം ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.നീലഗിരി സ്വദേശി ഇർഷാദ് അലി (21) യെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഒരു വിദ്യാർത്ഥിയുടെ  മാനസികമായ പെരുമാറ്റം മോശമായതിനെ  സ്ഥാപനം രക്ഷിതാക്കളെ അറിയിക്കുകയും തുടർന്ന് നടന്ന കൗൺസിലിങ്ങിലാണ്  ലൈംഗിക ചൂഷണ വിവരം അറിയുന്നത്. പിന്നീട് മറ്റൊരു വിദ്യാർത്ഥി കൂടി മറ്റൊരു അധ്യാപകനെതിരെ ലൈംഗിക ആരോപണം നടത്തുകയും ചെയ്തു.

 തുടർന്ന് പ്രസ്തുത സ്ഥാപനവും മാതാപിതാക്കളും കൊടുത്ത പരാതിയിൽ  ചാലിശ്ശേരി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ഥാപനാധികാരികൾ  പീഡന വിവരം  അറിറഞ്ഞതിനെ തുടർന്ന്   ഇരുവരെയും പുറത്താക്കുകയും ആവശ്യമായ നിയമനടപകൾ സ്വീകരിക്കുകയും ചെയ്തു.   

മറ്റു വിദ്യാർത്ഥികൾക്കും ഈ തരത്തിൽ  ഇവരിൽനിന്ന് പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ പ്രതികളുടെ മേൽ  വീണ്ടും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും  സ്ഥാപന ഭാരവാഹികൾ അറിയിച്ചു


Below Post Ad