എടപ്പാള്‍: വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ട് ഗ്രാം എം.ഡി. എം.എ യുമായി യുവാവ് അറസ്റ്റിൽ . വട്ടംകുളം തൈക്കാട് തേക്കുംകാട്ടില്‍ മുബഷിറിനേയാണ് (23) കുറ്റിപ്പുറം സി.ഐ ശശീന്ദ്രന്‍ മേലേയിലും സംഘവും അറസ്റ്റു ചെയ്തത്.
തൃക്കണാപുരത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന്റെ ഹോസ്റ്റലിനു സമീപത്തു നിന്നും കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാള്‍ പിടിയിലാകുന്നത്.