പൊന്നാനിയിൽ ബോട്ട് കത്തി നശിച്ചു | KNews


 പൊന്നാനി: പൊന്നാനിയിൽ മൽസ്യ ബന്ധനം കഴിഞ്ഞ് ഹാർബറിൽ നിർത്തിയിട്ട ബോട്ട് കത്തിനശിച്ചു.

പൊന്നാനി സ്വദേശി എ. കെ. അബ്ദുള്ള കുട്ടിയുടെ ഉടമസ്ഥയിൽ ഉള്ള ഭാരത് എന്ന ഫിഷിംഗ് ബോട്ടാണ് കത്തി നശിച്ചത്.ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം.

രണ്ട് യൂണിറ്റ് ഫയർഫോഴ്സും, നാട്ടുകാരും ,കോസ്റ്റൽ പോലീസും നിരന്തരം ശ്രമിച്ചാണ് തീ അണച്ചത്. തീ പടർന്നതിൻ്റെ കാരണം വ്യക്തമായിട്ടില്ല. 

ബോട്ടിൽ വെച്ച് തൊഴിലാളികൾ  പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.5 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി ബോട്ടുടമ അറിയിച്ചു.

Tags

Below Post Ad