തൃശൂര്‍ കിഴക്കേകോടാലിയില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു.
കോടാലി സ്വദേശി ശോഭന (54) ആണ് മരിച്ചത്. മകന്‍ വിഷ്ണു (24) കൊലയ്ക്കുശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം