യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു ; വല്ലപ്പുഴ സ്വദേശി പിടിയില്‍ | KNews


 

പട്ടാമ്പി : യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ നാലാം നാള്‍ പൊലീസ് പിടികൂടി. പൂങ്ങോട് വെള്ളയൂരില്‍ വെച്ച് യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ചരലില്‍ അസറുദ്ദീന്‍ (28) എന്നയാളെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് നിമ്പൂര്‍  ഡാന്‍സാഫ് ടീമും കാളികാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

 ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കഴിഞ്ഞ 20നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഉച്ച സമയമായതിനാല്‍ റോഡില്‍ അധികം ആളുകളുണ്ടായിരുന്നില്ല. 

സമ്പന്ന കുടുംബത്തിലെ അംഗമാണ് യുവാവ്. ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പില്‍ ഇരയായി പണം നഷ്ടപ്പെട്ടതില്‍ വന്ന താല്‍ക്കാലിക സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് മാലപൊട്ടിക്കാനിറങ്ങിയതെ
ന്നാണ് യുവാവ് പൊലീസിനോട് പറയുന്നത്. 

എന്നാല്‍, ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. പ്രതി ഇത്തരത്തില്‍ വേറെയും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Below Post Ad