കളഞ്ഞു കിട്ടിയ സ്വർണാഭരണം പോലീസിൽ ഏൽപ്പിച്ചു കുമരനെല്ലൂർ വെള്ളാളൂരിലെ ദമ്പതികൾ മാതൃകയായി

 


കുമരനെല്ലൂർ : കളഞ്ഞു കിട്ടിയ സ്വർണാഭരണം പോലീസിൽ ഏൽപ്പിച്ചു കുമരനെല്ലൂർ വെള്ളാളൂരിലെ ദമ്പതികൾ മാതൃകയായി

വെള്ളാളൂർ സ്വദേശികളായ വടക്കത്ത് പറമ്പിൽ അബ്ദുൽ ജലീലും ഭാര്യ ഹഫ്‌സയും ആണ് അവർക്ക് കിട്ടിയ സ്വർണാഭരണങ്ങൾ ഉടമസ്ഥനെ കിട്ടാത്തത് കൊണ്ട് പോലീസിൽ ഏൽപ്പിച്ചു കൊണ്ട് മാതൃകയായത്

മേലെ പട്ടാമ്പിയിലെ ഫാസ്റ്റ് ക്രൈ എന്ന സ്ഥാപനത്തിന്റെ പരിസരത്ത് വെച്ച് കണ്ട് കിട്ടിയ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണഭരണങ്ങൾ ഉടമസ്ഥനെ കണ്ടു കിട്ടാത്ത സാഹചര്യത്തിൽ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട ഉടമസ്ഥർ വ്യക്തമായ രേഖകളോട് കൂടി പട്ടാമ്പി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടാൽ സ്വർണാഭരണങ്ങൾ തിരിച്ചു കിട്ടുന്നതാണെന്ന് പേഅ പോലീസ് അറിയിച്ചു

Below Post Ad