തൃത്താല പഞ്ചായത്തും പട്ടിത്തറ പഞ്ചായത്തും അതിർത്തി പങ്കിടുന്ന വട്ടത്താണിയിൽ ഇനി മിഴിവേകി പട്ടിത്തറ പഞ്ചായത്ത് ഒരുക്കിയ മിനിമാസ് ലൈറ്റ് നാടിന്നായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെ സെബു സതക്കത്തുള്ളയുടെ ആദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ സമർപ്പിച്ചു.
ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ p v ഷാജഹാൻ വാർഡ് മെമ്പർ സരിത പ്ലാനിംഗ് കോർഡിനേറ്റർ v അബ്ദുള്ളകുട്ടി ഐയുഎംഎൽ പഞ്ചായത്ത് പ്രസിഡന്റ് ടി മൊയ്തീൻകുട്ടി ഐ ൻ സി ബ്ലോക്ക് പ്രസിഡന്റ് വിനോദ് കെ ആമീർ കൂമ്പ്ര എന്നിവർ ആശംസകൾ അറിയിച്ചു ചടങ്ങിൽ പ്രാദേശികവാസികളും നേതാക്കന്മാരും നാട്ടുകാരും പങ്കാളികളായി,പങ്കെടുത്തവർക്ക് ഇ വി അസീസ് നന്ദി പറഞ്ഞു
ഇതോടെ ഒരു പാട് കാലത്തെ സ്വപ്നമാണ് സഫലമായത് ,പണ്ട് നാൾ മൂതൽ വഴി യാത്ര ക്കാർ ആശ്രയിക്കുകയും വിശ്രമിക്കുകയും ചെയ്തിരുന്ന വട്ടത്താണിയും ആൽമരവും അതിനോട് ചേർന്ന ഇരുപ്പിടവും ഈ അടുത്ത കാലത്താണ് ആലൂർ ഒരുമ നവീകരണം പൂർത്തിയാക്കിയത്. താമസിച്ചു വരുന്ന യാത്രക്കാർക്കും പഠിതാക്കൾക്കും ഇനി ഭയമില്ലാതെ വട്ടത്താണിയിൽ സഞ്ചരിക്കാം