ഗതാഗതം നിരോധിച്ചു

 



പട്ടാമ്പി നിള ആശുപത്രി-ഷൊര്‍ണൂര്‍ ഐ.പി.ടി. റോഡില്‍ കല്പക കൂള്‍ സിറ്റി മുതല്‍ മേലെ പട്ടാമ്പി സിഗ്‌നല്‍ ജങ്ഷന്‍ വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ ഗതാഗതം നിരോധിച്ചു. സെപ്റ്റംബര്‍ 13 (ശനി) രാത്രി 12 മണി മുതല്‍ സെപ്റ്റംബര്‍ 15 (തിങ്കള്‍) രാത്രി 12 മണി വരെയാണ് ഗതാഗത നിരോധനം

ഈ ദിവസങ്ങളില്‍, പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കുളപ്പുള്ളിയില്‍ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ-മുളയങ്കാവ്-കൊപ്പം വഴി മേലെ പട്ടാമ്പി സിഗ്‌നല്‍ ജങ്ഷനിലൂടെ പോകണം. തിരിച്ചും ഇതേ വഴി ഉപയോഗിക്കാവുന്നതാണ്. പാലക്കാട് നിന്ന് ഗുരുവായൂര്‍, കുന്നംകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി-ചെറുതുരുത്തി-കൂട്ടുപാത വഴിയും, തിരിച്ചും പോകണമെന്ന് കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

Below Post Ad