പട്ടാമ്പി എസ്.ഐ സുബാഷ് മോഹന് നേരെ വധ ശ്രമം


 പട്ടാമ്പി എസ്.ഐ സുബാഷ് മോഹന് നേരെ വധ ശ്രമം.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയായ കള്ളാടിപറ്റ സ്വദേശി മുജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിന് പോകുംവഴി ഷെഡിൽ ഇരിക്കുന്നത് കണ്ട മുജീബിനോട് വിവരം തിരക്കുന്നതിന് വേണ്ടി എസ് ഐ ഇയാളുടെ സമീപത്തേക്ക് പോയതായിരുന്നു. 

തുടർന്ന് പ്രകോപനപരമായി സംസാരിച്ച് ഷർട്ടിന് പിറകിൽ ഒളിപ്പിച്ച വാൾ എടുത്ത് എസ് ഐ സുഭാഷിന് നേരെ  വീശുകയായിരുന്നു .

രണ്ട് തവണ വാൾ വീശി എങ്കിലും എസ് ഐ ഭാഗ്യം കൊണ്ട് രക്ഷപെട്ടു.
രണ്ടാമത് വീശിയപ്പോൾ എസ്.ഐയുടെ കാലിൽ മുറിവ് പറ്റിയതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് ഒളിവിൽ പോയ ഇയാളെ വൈകീട്ട് ഓങ്ങല്ലൂർ മഞ്ഞളൂങ്ങലിൽ നിന്ന്‌ പിടികൂടുകയായിരുന്നു എന്ന് ആക്രമണത്തിന് ഇരയായ എസ് ഐ സുഭാഷ് പറഞ്ഞു

Below Post Ad