നൂർജഹാൻ ഹംസ ഹാജി അന്തരിച്ചു

 


പാലക്കാട്:കേരളത്തിന് സുപരിചിതമായ നൂർജഹാൻ ഹോട്ടൽ ശൃംഖലയുടെ ഉടമയും മുസ്‌ലിം ലീഗ് നേതാവുമായ നൂർജഹാൻ ഹംസ ഹാജി (88) മരണപ്പെട്ടു. പതിറ്റാണ്ടുകളായി ബിസിനസ് മേഖലയിലും മത സാമൂഹിക സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യമായി നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു.

 മുസ്ലിംലീഗിന്റെ പൂർവ്വകാല നേതാക്കളായ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, PMSA പൂക്കോയ തങ്ങൾ, CH മുഹമ്മദ്‌ കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ ഉറ്റ തോഴനായിരുന്നു അദ്ദേഹം.

നാളെ രാവിലെ വരെ പാലക്കാട്‌ വസതിയിൽ പൊതുദർശനമുണ്ടാകും.അതിന് ശേഷം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ജന്മനാടായ തലശ്ശേരിയിൽ ഖബറടക്കും.


Tags

Below Post Ad