തൃത്താലയിൽ രാജേഷ് ബൽറാം പോരാട്ടം ആവർത്തിക്കുമോ

 


തൃത്താല: അത്ഭുതങ്ങൾ സംഭവിക്കുന്നില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിലെ സ്ഥാനാർഥിനിർണയം ഇത്തവണ 2021-ന്റെ തനിയാവർത്തന മാവും. മൂന്ന് മുന്നണിയിലും സ്ഥാനാർഥി നിർണയമായിട്ടില്ലെങ്കിലും പ്രവർത്തകർക്കിടയിൽ ചർച്ചകളാരംഭിച്ചിട്ടുണ്ട്.

തുടർച്ചയായി രണ്ടുതവണ യുഡിഎഫ് വിജയിച്ച മണ്ഡലം കഴിഞ്ഞതവണ എം.ബി.രാജേഷിലൂടെ തിരിച്ചുപിടിച്ചത്.സിപിഎമ്മിനും എൽഡിഎഫിനും ചെറുതല്ലാത്ത സന്തോഷം സമ്മാനിച്ചിരുന്നു. ഇത്തവണയും മന്ത്രി എം.ബി.രാജേഷ്  മത്സരക്കളത്തിൽ ഉണ്ടാവുമെന്നുതന്നെയാണ് സൂചന.

 ചാലിശ്ശേരിയിൽ അടുത്തിടെ നടത്തിയ സരസമേളയുടെ നടത്തിപ്പിലുൾപ്പെടെ ഇതിൻ്റെ സൂചനകളാണെന്നാണ് രാഷ്ടീയനിരീക്ഷകർ വിലയിരുത്തുന്നത്. പക്ഷേ, തദ്ദേശതിരഞ്ഞെ ടുപ്പിലെ ഫലം പ്രവർത്തകരെ അസ്വസ്ഥരാക്കുന്നതാണ്. രണ്ട് ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ ഒന്നായ കപ്പൂർ കൈവിട്ടത് ഇടതുമുന്നണിക്ക് അപ്രതീക്ഷിതമായിരുന്നു. തൃത്താല ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തിൽ ചിലയിടത്ത് യുഡിഎഫ് അധികാരത്തിലെത്തിയത് സിപി എമ്മിലെ പടലപ്പിണക്കത്തിൻ്റെ കൂടി ഫലമാണെന്ന് പ്രവർത്തകർ പറയുന്നുണ്ട്.

യു.ഡി.എഫിൽ കെ.പി. സി.സി. വൈസ് പ്രസിഡന്റുകൂടിയായ വി.ടി. ബൽറാമിൻ്റെ പേരിനുതന്നെയാണ് മുൻഗണന. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷവും വി.ടി.ബൽറാം മണ്ഡലത്തിലെ പാർട്ടിപരിപാടികളിലും പൊതുവേദികളിലും നിറഞ്ഞുനിന്നു. ഇടയ്ക്ക് ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം പറഞ്ഞവസാനിപ്പിച്ച് പാർട്ടി ഐക്യത്തിൻ്റെ പാതയിലാണെന്നതിന് തെളിവാണ് തദ്ദേശതിരഞ്ഞെടുപ്പ് ഫലമെന്നാണ് കോൺഗ്രസിൻ്റെ അവകാശവാദം.

 പ്രാദേശികമായി ചില പേരുകൾ പലയിടത്തുനിന്നായി ഉയർത്തി ക്കാണിക്കുന്നുണ്ടെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വരുന്നതോടെ അതെല്ലാം മാറുമെന്നാണ് പ്രതീക്ഷ.

എൻ.ഡി.എ.യിൽ ബി.ജെ.പി.സംസ്ഥാന വക്താവ് ശങ്കു ടി.ദാസിൻ്റെ പേരിനുതന്നെയാണ് പ്ര വർത്തകർ മുൻഗണന നൽകുന്നത്. തൃത്താലയിൽ സംഘടനാ സംവിധാനം കുറച്ചുകൂടി ശക്തമാക്കിയാൽ അത് വോട്ടിൽ പ്രതിഫലിക്കുമെന്ന് പാലക്കാട് വെസ്റ്റ് ജില്ലാനേതൃത്വം കരുതുന്നുണ്ട്. ശങ്കു ടി.ദാസ് മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറുന്ന സാഹചര്യത്തിലേ മറ്റൊരു പേരിലേക്ക് പാർട്ടി കടക്കാനിടയുള്ളൂ.

 കഴിഞ്ഞ നിയമസഭാ തിരഞെഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം.ബി.രാജേഷ് 69,814 വോട്ടും കോൺഗ്രസിലെ വി.ടി. ബൽറാം 66,798 വോട്ടും ബി.ജെ.പി.യിലെ ശങ്കു ടി.ദാസ് 12,851 വോട്ടുമാണ് ഇവിടെ നേടിയത്.

Below Post Ad