കോഴിക്കോട് : തേങ്ങയിടുന്നതിനായി തെങ്ങിൽ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാർ (55) ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചയോടെ വീടിന്റെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തെങ്ങിൽ കയറി മുകൾഭാഗത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തെങ്ങ് വേരോടെ കടപുഴകി വീണത്.
തെങ്ങിനൊപ്പം താഴേക്ക് വീണ ഗിരീഷിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീർഘകാലമായി ഈ മേഖലയിൽ ജോലി ചെയ്തുവരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
