തൃത്താലയിൽ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പരിശോധന ആരംഭിച്ചു


 തൃത്താല : പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ കരാര്‍ പ്രകാരമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പരിശോധന ആരംഭിച്ചു.

തൃത്താല ഭാഗത്ത് നാഷണല്‍ ഹൈവേ കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബിന്ദുവിന്റെ നേതൃത്വത്തിൽ
മൂന്ന് നിയോജകമണ്ഡലങ്ങളിലെ 27-ഓളം റോഡുകളാണ് പരിശോധിച്ചത്.

കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം ഡി  എസ്.ഷാനവാസ് ഐ.എ.എസ്, റോഡ് മെയിന്റനൻസ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഇഷാക്,  ബിൽഡിങ്സ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് ചന്ദ്രൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കരാര്‍ പ്രകാരമുള്ള റോഡ് പ്രവൃത്തികള്‍ സുഗമമായി നടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. നാളെയും പരിശോധന തുടരും.

Tags

Below Post Ad