റിയാദ്:വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് റിയാദ് കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തലക്കശ്ശേരി സ്വദേശി അസൈനാറുടെ മകൻ സുലൈമാൻ മരണപ്പെട്ടു.
ഞായറാഴ്ച്ച രാത്രിയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ആഴ്ച്ച ഉണ്ടായ അപകടത്തിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സുലൈമാന്റെ സ്പോൺസർ വനിതയും മരണപ്പെട്ടിരുന്നു.
മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കാനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുന്നതായി കുടുംബം അറിയിച്ചു.