എടപ്പാൾ "ടേക്ക് എ ബ്രേക്ക് " ഉദ്ഘാടനം ചെയ്തു | KNews


എടപ്പാൾ : ടൗണിലെ ടേക്ക് എ ബ്രേക്ക്, ട്രാഫിക്ക് റൗണ്ട് എബൗട്ട്,  ടോയ്ലറ്റ് കോംപ്ലക്സ് എന്നിവ ഡോ. കെ ടി ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്ത്  നാടിന് സമര്‍പ്പിച്ചു. 

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി .വി. സുബൈദ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. 

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി .പി .മോഹൻദാസ്, എടപ്പാള്‍  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എൻ. ആർ. അനീഷ്,എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗം  ഗഫൂർ എന്നിവര്‍ പ്രസംഗിച്ചു.

Below Post Ad