ഭാരത് ജോഡോ യാത്ര ; പട്ടാമ്പിയിൽ നാളെ  ഗതാഗത നിയന്ത്രണം | KNews


പട്ടാമ്പി : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പട്ടാമ്പിയിലെത്തുന്നതിൻ്റെ ഭാഗമായി പട്ടാമ്പി പട്ടണത്തിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളെകുറിച്ച് പട്ടാമ്പി സി ഐ പ്രശാന്ത് ക്ലിൻ്റ് വിശദീകരിച്ചു.

നാളെ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് പട്ടാമ്പിയിൽ ഗതാഗത നിയന്ത്രണം.

ഒറ്റപ്പാലത്ത് നിന്ന് പട്ടാമ്പി വഴി ഗുരുവായൂരിലേക്ക് പോകുന്ന വാഹനങ്ങൻ കുളപ്പുള്ളി ചെറുതുരുത്തി കൂട്ടുപാത വഴി ഗുരുവായൂരിലേക്ക് പോകണം

കുറ്റനാട് നിന്ന് പട്ടാമ്പി വഴി പെരിന്തൽമണ്ണയിലേക്ക് പോകുന്ന വാഹനങ്ങൾ തൃത്താല വെള്ളിയാങ്കല്ല് ,പാലത്തറ ഗേറ്റ്, തിരുവേഗപ്പുറ ചെക്പോസ്റ്റ് വഴി നെടുങ്ങോട്ടൂർ ,എടപ്പലം ,പാലൊളിക്കുളമ്പ് ,കുറുവമ്പലം വഴി പുലാമന്തോൾ എത്തിച്ചേർന്ന് പെരിന്തൽമണ്ണയിലേക്ക് പോകേണ്ടതാണ്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ്   ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി യാത്രക്കാർ  സഹകരിക്കണമെന്ന് പട്ടാമ്പി സി ഐ അറിയിച്ചു.

Below Post Ad