കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന 246 ബൂത്തുകളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.
കൂറ്റനാട് വട്ടേനാട് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വോട്ടെണ്ണലിൽ എട്ടരയോടെ ആദ്യ ഫലസൂചന ലഭ്യമാകുമെന്ന് റിട്ടേണിംഗ് ഓഫീസർ എൻ. മഞ്ജുഷ അജിത്തും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കെ.കെ. ചന്ദ്രദാസും അറിയിച്ചു.
ഒരേ സമയം ആറു ടേബിളുകളിൽ വോട്ടെണ്ണൽ നടക്കും. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും. പത്തര മണിയോടെ മുഴുവൻ ഫലങ്ങളും ലഭ്യമാകുമെന്നാണു വിലയിരുത്തൽ.
പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ വിഭാഗം എന്നിവയുടെ സുരക്ഷാ സംവിധാനങ്ങൾ സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനായി ഉരുനൂറിലധികം ഉദ്യോഗസ്ഥരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
