ആനക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് (മലമൽക്കാവ്) മെമ്പറും കോൺഗ്രസ് നേതാവും അധ്യാപകനുമായ സി.പി.ശ്രീകണ്ഠൻ മാസ്റ്റർ അന്തരിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിലായിരുന്നൂ അദ്ധേഹം പഞ്ചായത്ത് മെമ്പറായത്. 2010–15 കാലത്തും മലമക്കാവ് വാർഡ് മെമ്പറായിരുന്നു അദ്ധേഹം.