എംപിലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിൽ മാനേജര്‍, ഡാറ്റ ഓപ്പറേറ്റര്‍ ഒഴിവുകൾ | KNews


പാലക്കാട് : ജില്ലയിലെ എം.പിമാരുടെ പ്രാദേശിക വികസനനിധി  ഉപയോഗിച്ചുള്ള പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്ഥാപിക്കപ്പെട്ട എംപിലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു മാനേജരെയും ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെയും ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. 

പ്രതിമാസം 21,175 രൂപയാണ് ശമ്പളം. പാലക്കാട് ജില്ലാ പ്ലാനിങ് ഓഫീസില്‍ അഭിമുഖവും പ്രായോഗിക ക്ഷമത ടെസ്റ്റും നടത്തും.

 മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 22നും 35നും മധ്യേ പ്രായമുള്ളവരായിരിക്കണം. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, അംഗീകൃത സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഡി.സി.എ, എം.എസ്. ഓഫീസ്, ഇന്റര്‍നെറ്റ്, ഇ-മെയില്‍ എന്നിവ കൈകാര്യ ചെയ്യുന്നതിനുള്ള പരിജ്ഞാനം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങില്‍ കെ.ജി.ടി.ഇ. ലോവര്‍ പരീക്ഷ എന്നിവ പാസായിരിക്കണം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 22നും 35 നും മധ്യേ ആയിരിക്കണം. അംഗീകൃത സര്‍വകലാശാല ബിരുദം, അംഗീകൃത സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ഡി.സി.എ, മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങില്‍ കെ.ജി.ടി.ഇ. ലോവര്‍ പരീക്ഷ എന്നിവ പാസായിരിക്കണം.

 മാനേജര്‍ തസ്തികയുടെ അഭിമുഖം സെപ്റ്റംബര്‍ 14 ന് രാവിലെ 10നും ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ അഭിമുഖം സെപ്റ്റംബര്‍ 15 ന് രാവിലെ 10നും നടക്കും.


Below Post Ad