എടപ്പാൾ ടൗണിൽ ഭീതി പരത്തി പടക്കം പൊട്ടിച്ച കേസിലെ പ്രതികളെ പൊലിസ് പിടികൂടി.


 

എടപ്പാൾ ടൗണിൽ ഭീതി പരത്തി പടക്കം പൊട്ടിച്ച കേസിലെ പ്രതികളെ പൊലിസ് പിടികൂടി.

പിടിയിലായത്  പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറ സ്വദേശി കരിക്കലകത്ത് ജംഷിർ (19), പള്ളംപ്രം സ്വദേശി കോയിമ്മവളപ്പിൽ വിഷ്ണു (20) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിൽ വിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്.

തിരൂർ ഡിവൈഎസ്പി വി.വി ബന്നി, എസ് ഐ ആർ. രാജേന്ദ്രൻ നായർ,അന്വേഷണ സംഘത്തിലുണ്ടായിരുന്ന എ.എസ് ഐ- ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സുമേഷ് രാഗേഷ് എന്നിവരാണ് പ്രതികളെ കുടുക്കിയത്.

പൊതു സ്ഥലത്ത് ഭീതി പരത്തിയ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് .കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അധികൃതർ പറഞ്ഞു



Below Post Ad