പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹാരിഷ് .പി യ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി റെയ്ഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ വാടാനകുറിശി ഇഎച്ച് സ്ക്വയർ കോംപ്ലക്സിൽ നിന്നും 14 ഗ്രാം മെത്തഫെറ്റാമിനു മായി രണ്ട് പേർ പിടിയിൽ.
പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് വലിയപള്ളി തെക്കേവ്വയ്യാട്ടുകാവിൽ വീട്ടിൽ ഹംസ മകൻ കിങ്ങിണി എന്ന ജബ്ബാർ(30 കാരക്കാട് ചേരിക്കല്ല് താഴത്തേതിൽ വീട്ടിൽ അലി മകൻ കബീർ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പിടികൂടിയ 14 ഗ്രാം മെത്തഫെറ്റാമിനു വിപണിയിൽ 168,000 രൂപ വില വരും.
വാടാനകുറുശ്ശിയിൽ മയക്ക് മരുന്നുമായി കാരക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ
ഒക്ടോബർ 27, 2022